വ്യാപകമായി പരക്കുന്ന വ്യാജസന്ദേശങ്ങള്‍ അക്രങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി വാട്‌സ്ആപ്പ്.

കൂട്ടമായി അയക്കുന്ന മെസേജുകള്‍ അഞ്ചുപേര്‍ക്ക് മാത്രം അയക്കാവുന്ന വിധത്തില്‍ നിജപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി.

വാട്‌സപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ഇതുവഴി പ്രചരിക്കുന്ന മെസേജുകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുള്‍പ്പെടെ കാരണമാവുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്.

ചിത്രങ്ങളും വീഡിയോകളും കൂട്ടമായി അയക്കുന്നത് നിയന്ത്രിച്ച് ഇത് അഞ്ച് പേര്‍ക്ക്മാത്രമായി ചുരുക്കാനാണ് ഉദ്ദേശിക്കുന്നത്.

മീഡിയ മെസേജുകള്‍ക്ക് സമീപത്തുള്ള ക്യുക്ക് ഫോര്‍വേഡ് ഓപ്ഷനും എടുത്ത് കളയും മാറ്റങ്ങള്‍ വെള്ളിയാഴ്ചമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങി.

അയച്ച മെസേജുകള്‍ അയച്ചയാള്‍ സ്വന്തം എഴുതിയതാണോ ഫോര്‍വേഡ്‌ചെയ്ത് കിട്ടിയതാണോ എന്ന് മനസ്സിലാവുന്ന ലേബല്‍ ബുധനാഴ്ച മുതല്‍ വാട്‌സ്ആപ്പ് നടപ്പാക്കിയിരുന്നു.

വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് വഴി പരക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നറിയിച്ച് രണ്ടാമതും കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് വാട്‌സപ്പ് ഒരുങ്ങുന്നത്.