അവാര്‍ഡ് ദാന ചടങ്ങിന് അണിയാന്‍ നല്‍കിയ ആഭരണങ്ങള്‍ തിരിച്ചു നലികകിയില്ലെന്ന് ആരോപണം, ബോളീവുഡ് താരം ഹീനാ ഖാനെതിരെ ജ്വല്ലറി ഉടമ വക്കീല്‍ നോട്ടിസയച്ചു.

ആര്‍കെ അസോസിയേറ്റ്‌സിന്റെ സ്ഥാപകന്‍ രാകേഷ് കെ. സിങാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ജ്വല്ലറിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തന്നെ മനപ്പൂര്‍വ്വം കരി വാരിത്തേക്കാനുള്ള ശ്രമമാണെന്നും തനിക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹീനാ ഖാന്‍ പ്രതികരിച്ചു.

ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡിനെത്തിയപ്പോള്‍ അണിയുന്നതിനായി ആഭരണങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍
തിരിച്ചു നല്‍കിയപ്പോള്‍ വാങ്ങിയ ആഭരണങ്ങള്‍ മുഴുവന്‍ തിരിച്ചു നല്‍കിയില്ലെന്നുമാണ് ആരോപണം.

2018 ഏപ്രില്‍ 17നാണ് ഹീന ഖാന്‍ ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ കൈപ്പറ്റിയത്. ആറെണ്ണത്തില്‍ രണ്ടെണ്ണം മാത്രമേ തിരിച്ചു നല്‍കിയിട്ടുള്ളു. ‘ജൂലൈ 17ന് ഹിനക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നുന്നും രാകേഷ് കെ. സിങ് വ്യക്തമാക്കി.