ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ തുടങ്ങി

ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ തുടങ്ങി.

കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ നേതൃത്വത്തിനല്‍ നടക്കുന്ന ജിഎസ്ടി യോഗത്തില്‍ 40 ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പ്രധാന ചര്‍ച്ചയാവും.

എന്നാല്‍ പ്രതിപക്ഷം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്ന പെട്രോള്‍ – ഡീസല്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അജണ്ടയില്‍ വെച്ചിട്ടില്ല.

കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്ററി നാപ്കിനടക്കമുള്ള ഉത്പന്നങ്ങളെ നികുതി വിഹിത രംഗത്തു നിന്ന് പുറത്തു കൊണ്ടു വരുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here