പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കാണുന്നു; അധ്യാപക തസ്തികക‍ളും വര്‍ദ്ധിക്കും

സര്‍ക്കാറിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കണുന്നു. ഈ വര്‍ഷവും എയ്ഡഡ് സ്കൂളുകളെ അപേക്ഷിച്ച് പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കുന്നു.

ഈ വര്‍ദ്ധന തൊ‍ഴിലവസരങ്ങളിലും പ്രതിഫലിക്കുന്നു. എൽപി, യുപി വിഭാഗത്തിൽ 6,000 അധ്യാപകരെ ഈ വർഷം നിയമിക്കുമെന്നു പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ വെളിപ്പെടുത്തിയിരുന്നു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കൂടി ഈ വര്‍ഷം നിയമനം നടത്തിയാൽ പുതിയതായി നിയമിക്കപ്പെടുന്നവരുടെ എണ്ണം പതിനായിരം കടക്കും.

വര്‍ഷങ്ങളായി തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസത്തിന് പുതു ജീവന്‍ കൈവന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയാണ്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം 32349 വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനയാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തല്‍ കാണാന്‍ ക‍ഴിയുന്നത്.

കഴിഞ്ഞ വർഷം 32.67 ലക്ഷം വിദ്യാർഥികളെ പഠിപ്പിക്കാന്‍ 1,47,145 അധ്യാപകരാണുണ്ടായിരുന്നത്. പുതിയതായി കാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ പുതിയതായി എത്തുമ്പോൾ കൂടുതൽ അധ്യാപകർ വേണ്ടിവരും.

അധ്യാപക വിദ്യാർഥി അനുപാതത്തിലെ പുതിയ ഫോർമുല കൂടുതൽ ഡിവിഷനുകൾ സൃഷ്ടിക്കപ്പെടും. ഇതുവഴി കൂടുതൽ അധ്യാപകരുടെ ഒഴിവുകൾ പുതിയതായി വരും.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളുടെ വർധന (നാലു വർഷത്തെ കണക്ക്)

2015–16
വിദ്യാർഥികൾ
സർക്കാർ: 11,54,687
എയ്ഡഡ്: 22,13,045
ആകെ: 33,67,732

അധ്യാപകർ
സർക്കാർ: 53,537
എയ്ഡഡ്: 97,469
ആകെ: 1,51,006

2016–17
വിദ്യാർഥികൾ
സർക്കാർ: 11,26,243
എയ്ഡഡ്: 21,56,965
ആകെ: 32,83,208

അധ്യാപകർ
സർക്കാർ: 51,708
എയ്ഡഡ്: 97,523
ആകെ: 1,49,231

2017–18
വിദ്യാർഥികൾ
സർക്കാർ: 11,26,712
എയ്ഡഡ്: 21,40,794
ആകെ: 32,67,506

അധ്യാപകർ
സർക്കാർ: 50,048
എയ്ഡഡ്: 97,097
ആകെ: 1,47,145

2018–19
വിദ്യാർഥികൾ
സർക്കാർ: 11,45,973
എയ്ഡഡ്: 21,53,882
ആകെ: 32,99,855

അൺ എയ്ഡഡ് സ്കൂളിൽ വിദ്യാർഥികൾ കുറയുന്നു

2015–16
വിദ്യാർഥികൾ: 4,04,989
അധ്യാപകർ: 12,431

2016–17
വിദ്യാർഥികൾ: 4,18,369
അധ്യാപകർ: 14,974

2017–18
വിദ്യാർഥികൾ: 4,13,234
അധ്യാപകർ: 15,457

2018–19
വിദ്യാർഥികൾ: 4,03,963

സർക്കാർ സ്കൂളുകൾ എന്തുകൊണ്ടു പ്രിയങ്കരം?

∙ ഉച്ചക്കഞ്ഞി (പല സ്കൂളുകളിലും സമൃദ്ധമായ ഊണ്), ആഴ്ചയിലൊരു ദിവസം പാൽ, മുട്ട
∙ എട്ടാം ക്ലാസ് വരെ സൗജന്യ പാഠപുസ്കവും യൂണിഫോമും
∙ സ്കോളർഷിപ്പുകൾ
∙ പിന്നാക്ക, ന്യൂനപക്ഷ വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ
∙ ഓണത്തിനും ക്രിസ്തുമസിനും അഞ്ചു കിലോ വീതം അരി സൗജന്യമായി നൽകുന്നു.
∙ കൂടാതെ മറ്റ് അനേകം സൗകര്യങ്ങൾ വേറെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel