എടപ്പാൾ: യുവതിയെയും ഒന്നരവയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പിൽ പ്രസാദിന്‍റെ ഭാര്യ ജിൻസി മകൻ ആദിദേവ് എന്നിവരെയാണ് കാണാതായത്. കുട്ടിയെ ഡോക്ടറെ കാണിക്കാനെന്ന പേരില്‍ ജൂലെെ 6 തിയ്യതി വീട്ടില്‍ നിന്നും ഇറങ്ങിയതാണ് യുവതി.

എന്നാല്‍ ഇതുവരെയും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വീട്ടില്‍  നടത്തിയ പരിശോധനയില്‍ ഇവരുടെ 25 പവന്‍ സ്വര്‍ണവും വസ്ത്രവും പാസ്പോർട്ടും ആധാർ കാർഡും കൊണ്ടു പോയതായി വ്യക്തമായിട്ടുണ്ട്.  ഗള്‍ഫിലുള്ള ജിന്‍സിയുടെ ഭര്‍ത്താവ് പ്രസാദ് വിവരമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ജിന്‍സിക്ക് ബന്ധമുള്ള കാസര്‍ക്കോട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
എന്നാല്‍ ഇയാളുടെയും ജിന്‍സിയുടെയും മൊബെെല്‍ ഓഫ് ആണ്.