ഞെട്ടിക്കാന്‍ കിനാവള്ളി എത്തുന്നു; ട്രെയിലര്‍ കാണാം

നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സുഗീത് തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘കിനാവള്ളി’.

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 27നു റിലീസാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഹൊറര്‍ കോമഡി റൊമാന്‍സ് ഗണത്തില്‍പെടുത്തുന്ന കിനാവള്ളിയുടെ ട്രെയിലറിന് മികച്ച വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്.

വലിയൊരു എസ്റ്റേറ്റ് ബംഗ്ലാവാണ് ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ആറ് പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നിവരാണ് താരങ്ങള്‍. ഇവരുടെ തീവ്രമായ സൗഹൃദത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയന്‍.

കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്‌സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍. നസീബ്. കെ.എന്‍, പ്രവീണ്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News