കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പിന്‍വലിച്ചു.
സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്.
സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതു സംബന്ധിച്ച് നോവലിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തിന്റെ പേരിലായിരുന്നു സംഘപരിവാര്‍ ഭീഷണി.
ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്കില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളുമാണ് സംഘപരിവാര്‍ നടത്തിയിരുന്നത്.
ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കി ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍.
