ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇന്ത്യ; സ്ത്രീസുരക്ഷ ഇല്ലാത്ത രാജ്യത്തേക്കില്ലെന്ന് സ്വിസ് കായികതാരം

ലോകത്തിന് മുന്നില്‍ തലകുനിക്കുകയാണ് ഇന്ത്യ. വിനയം കൊണ്ടല്ല. നാണക്കെടുകൊണ്ട്.

ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വിസ് കായികതാരം. ഇതേ കാരണം ഉന്നയിച്ച് അവര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും വിദേശികള്‍ക്ക് നേരെയുളള ആക്രമണങ്ങളും കൂട്ടബലാത്സംഗങ്ങളും ആണ് വിദേശതാരങ്ങളെ ഇന്ത്യയില്‍ വരുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.

ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാന്‍ വിദേശ കായിക താരങ്ങള്‍ മടിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ടീമില്‍ അവരുടെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സില്ല.

കാരണം ഇന്ത്യയില്‍ സുരക്ഷ ഉറപ്പില്ലെന്നും ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്നും അംബ്രേ അലിങ്ക്‌സ് സ്വിസ് അസോസിയേഷനെ അറിയ്ക്കുകയായിരുന്നു. മാത്രമല്ല അവരുടെ മാതാപിതാക്കളും അംബ്രേ അലിങ്ക്‌സില്ലയുടെ ഇന്ത്യന്‍ യാത്ര വിലക്കുകയായിരുന്നു.

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ കഴിയാത്ത രാജ്യമാണ് ഇന്ത്യയെന്ന നിഗമനമാണ് സ്വിസ് വനിതാ താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമായി കോച്ച് പാസ്‌കല്‍ ബുഹാറിന്‍ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. പിഞ്ചു കുഞ്ഞിനെ നേരെ പോലും അതിക്രമം നടക്കുന്ന രാജ്യത്തേയ്ക്ക് അയച്ച് മകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യമില്ലെന്നാണ് സ്വിസ് ജൂനിയര്‍ ഒന്നാം നമ്പര്‍ താരത്തിന്റെ രക്ഷിതാക്കള്‍ പറഞ്ഞുവെന്ന് കോച്ച് വിശദമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here