മഴക്കെടുതി: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രഹസനം; കേന്ദ്രമന്ത്രിമാരെ ജനം സ്വീകരിച്ചത് കൂക്കി വിളിച്ച്

കോട്ടയം: മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം പ്രഹസനം.

കോട്ടയത്തെത്തി പരാതി കേള്‍ക്കാന്‍ തയ്യാറാകാത്ത കേന്ദ്രമന്ത്രി കിരണ്‍ റിജിജു, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ കാത്തിരുന്നത് ജനങ്ങളുടെ പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധം കടുത്തതോടെ മന്ത്രി ചെങ്ങളം ക്യാമ്പില്‍ തിരികെയെത്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി.

മഴക്കെടുതി വിലയിരുത്താന്‍ കോട്ടയം ചെങ്ങളത്തെ ക്യാമ്പില്‍ എത്തിയ കേന്ദ്രമന്ത്രിമാര്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചതാണ് പ്രതിഷേധത്തിനിടയായത്. ക്യാമ്പിലെത്തി ഏതാനും സെക്കണ്ടുകള്‍ മാത്രം ചില ദുരിതബാധിതരെ കണ്ട ശേഷം പുറത്തിറങ്ങി കേന്ദ്രമന്ത്രി മാധ്യമങ്ങളോട് അഞ്ചു മിനിട്ടോളം പ്രതികരിച്ചു.

ശേഷം മന്ത്രി നേരെ വാഹനത്തിലേറി ടൂറിസം മേഖലയായ കുമരകത്തേക്ക്. മന്ത്രി മടങ്ങിയതോടെ ക്യാമ്പിലെ അന്തേവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

പ്രതിഷേധം ശക്തമാണെന്നറിഞ്ഞതോടെ പോയ കേന്ദ്രമന്ത്രിമാര്‍ തിരികെ ക്യാമ്പിലെത്തി. കൂക്കി വിളിച്ചും കയ്യടിച്ചും ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കി.

ഒടുവില്‍ ദുരിതബാധിതര്‍ക്ക് പിന്തുണ പറഞ്ഞ് മുന്‍കൂട്ടി നിശ്ചയിച്ച ഇറഞ്ഞാല്‍ പ്രദേശത്തെ ക്യാമ്പ് സന്ദര്‍ശനം വെട്ടി ചുരുക്കി കേന്ദ്രമന്ത്രിമാര്‍ മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here