തിരുവനന്തപുരം: കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചേക്കും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26ന് എല്‍ഡിഎഫ് യോഗം ചേരും.

തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം തുടങ്ങിയ പാര്‍ട്ടികള്‍ മുന്നണി പ്രവേശനത്തിനായി എല്‍ഡിഎഫ് നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു.