കോട്ടയം: മുണ്ടക്കയത്ത് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിലായി.

മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പില്‍ അജിത് മണിയെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ്‌ചെയ്തത്.

ഇയാള്‍ ദീര്‍ഘകാലമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. നിരവധി തവണ ഇരുവരുടെയും ബന്ധുക്കളും പൊലീസും താക്കീത് നല്‍കിയിരുന്നതുമാണ്.

ഇതിന് ശേഷം പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ്സെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

എസ്.ഐ. കെ.ഒ. സന്തോഷ് കുമാര്‍ ,അഡീഷണല്‍ എസ്.ഐ. കെ. എസ്, സുരേഷ്, സി. പി.ഒമാരായ സി.എ സന്തോഷ്, ജയകുമാര്‍, ജോബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.