ദില്ലി: റഫ്രിജറേറ്റര്‍, 68 ഇഞ്ച് വരെയുള്ള ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, പെയിന്റ്, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായി.

ദില്ലിയില്‍ ചേര്‍ന്ന 28ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കൗണ്‍സിലില്‍ തീരുമാനമായി.

കേന്ദ്രത്തിന്റെയും 29 സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് കൗണ്‍സില്‍.