രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത തുറന്നുകാട്ടി ‘അനാഹുഡ്’

അനാഹുട് എന്ന ഹ്രസ്വ ചലച്ചിത്രം രാജ്യാന്തര ചലച്ചിത്ര മേളയ്ക്കെത്തിയത് ഒരു പിടി പുരസ്കാരങ്ങളുമായാണ്.

ടീനേജ് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് മറാത്തി സംവിധായകൻ ഉമേഷ് ബാഗ്ഡേ പറയുന്നത്. മലയാളം സിനിമയുടെ കടുത്ത ആരാധകൻ കൂടിയാണ് ഉമേഷ്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഇന്നത്തെ സമൂഹം. അതാണ് ഉമേഷ് ബാഗ്ഡേയുടെ മറാത്തി ചിത്രം അനാഹുട് പറയുന്നത്.

സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന ഡോക്ടറിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഇതിനോടകം 30 മേളകളിൽ പ്രദർശിപ്പിച്ച ചിത്രം 25 പുരസ്കാകാരങ്ങളുമായാണ് അനന്തപുരിയിലെത്തിയത്.

കേരളം എന്നും ഒരു പ്രേത്യക വികാരമാണ് ഉമേഷ് ബാഗ്ഡേയ്ക്ക്. മലയാളം സിനിമകളുടെ കടുത്ത ആരാധകനും.

തന്റെ ആശയങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ സിനിമയിലൂടെ കഴിയുന്നതിന്റെ സന്തോഷവും ചെറുതല്ല ഉമേഷിന്.

തിരുവനന്തപുരത്ത് നിന്നും മടങ്ങുമ്പോൾ പുരസ്കാരമുണ്ടെങ്കിൽ അത് എന്നും മനസ്സിൽ സൂക്ഷിക്കുന്ന നിമിഷമാകും ഈ മറാത്തി സംവിധായകന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News