ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് സാംസ്കാരിക ചരിത്രത്തിലെ ഇരുണ്ട സംഭവം; കേരളത്തിന്റെ സംസ്കൃതിയെ അക്ഷരവിരോധികൾക്ക് തകർക്കാനാവില്ല: സച്ചിദാനന്ദന്‍

ഹരീഷിന് നോവൽ പിൻവലിക്കേണ്ടിവന്നത് കേരള സംസ്കാര ചരിത്രത്തിലെ ഇരുണ്ട സംഭവമെന്ന് സച്ചിദാനന്ദൻ; കേരളത്തിന്റെ സംസ്കൃതിയെ അക്ഷരവിരോധികൾക്ക് തകർക്കാനാവില്ലെന്നും കവി.

സച്ചിദാനന്ദന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:

“കേരള സംസ്കാര ചരിത്രത്തിലെ ഒരിരുണ്ട ദിവസം.

“ചിന്താവിഷ്ടയായ സീതയും കാഞ്ചനസീതയും നിർമ്മാല്യവും,ഭഗവദ് ഗീതയും കുറെ മുലകളും ,കണ്ണീരും കിനാവും, ഭഗവാൻ കാലുമാറുന്നുവും അഞ്ചു ചീത്ത കഥകളും, ശബ്ദങ്ങളും ക്ഷേത്ര പശ്ചാത്തലത്തിലുള്ള പ്രണയത്തെക്കുറിച്ചുള്ള കഥകളും കവിതകളും ഗാനങ്ങളും കൈ നീട്ടി സ്വീകരിച്ച ഒരു സഹൃദയ സംസ്കൃതി ഇവിടെയുണ്ട്. അതിനെ ഒരു കുട്ടം അക്ഷരവി രോധികൾക്ക് തകർക്കാനാവില്ല.

ഹരീഷിന്നൊപ്പം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here