ലോകസ്ഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ച ചെയ്യുന്നിതനായി സിപിഐ എം ന്‍റെ നേതൃ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.

പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ,എം എല്‍ എ മാര്‍,എം പിമാര്‍ ജില്ലാ കമ്മറ്റിയംഗങ്ങള്‍ എന്നീവര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലയാണ് എകെജി ഹാളില്‍ ചേരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായി സിപിഐ എം സംസ്ഥാനകമ്മറ്റി തയ്യാറാക്കിയ രൂപരേഖ ശില്‍പ്പശാല അവലോകനം ചെയ്യും .