ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ യാത്ര വൈകും. ബിഷപ്പ് നൽകിയ പരാതിയും പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ജലന്ധറിലേക്ക് പോകുക.

അതേ സമയം , അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. കുറവിലങ്ങാട് മഠത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ കേരളത്തിലെ പ്രാഥമിക അന്വേഷണം പൂർത്തിയായി.

എന്നാൽ കന്യാസ്ത്രീയ്ക്കും സഹോദരനുമെതിരെ ബിഷപ്പ് ഫ്രാങ്കോ പൊലീസിന് നൽകിയ പരാതിയും പൊലീസിലുണ്ട്.

ബിഷപ്പ് നൽകിയ ഈ പരാതിയും പരിശോധിച്ചശേഷം മാത്രമേ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുകയുള്ളു.
പീഢനത്തിരയായ കന്യാസ്ത്രിയുടെ മൊഴിയനുസരിച്ച് അന്വേഷണസംഘം ബാംഗ്ലൂരിലെത്തി രണ്ട് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.

ബിഷപ്പ് മഠത്തിലെത്തിയെന്ന് ഇതേ കാലയളവിൽ മoത്തിലുണ്ടായി കന്യാസ്ത്രീകൾ സ്ഥിരീകരിച്ചു. അതേസമയം,കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.

ദില്ലിയിൽ കഴിയുന്ന യുവാവിനോട് അന്വേഷണസംഘത്തിന് മുന്നിലെത്താൻ പൊലീസ് നോട്ടീസ് നൽകി. രണ്ടുദിവസത്തിനുള്ളിൽ എത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം.

ബിഷപ്പിൽ നിന്ന് ഭീഷണിയുണ്ടെന്ന കന്യാസ്ത്രീയുടെ പരാതിയിൽ അവർ ഇപ്പോൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

സന്ദർശന ഡയറിക്ക് പുറമെ മഠത്തിലേക്കെത്തുന്ന ഫോൺ സന്ദേശങ്ങൾ ഒരേ സമയം പരിശോധിക്കാനുള്ള സംവിധാനവും സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.