കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് മധ്യവയസ്കന്‍ അറസ്റ്റില്‍. ഇടുക്കി കല്ലാർ സ്വദേശിയാണ് പിടിയിലായത്.

മറപ്പുരയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലാറിൽ താമസക്കാരനായ ജയിംസ് എന്ന തങ്കച്ചനാണ് പിടിയിലായത്.

വീടിന് പുറത്തുള്ള കുളിമുറിയില്‍ യുവതി കുളിക്കുവാന്‍ കയറിയ സമയത്താണ് മറയുടെ വിടവിലൂടെ ഇയാള്‍ എത്തി നോക്കിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചതോടെ നാട്ടുകാരും ബന്ധുക്കളും
ഓടിയെത്തുകയായിരുന്നു.

നേരത്തെ പുളിയന്‍മലയില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് ഇവിടേയ്ക്ക് താമസത്തിന് എത്തിയത്. പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.