വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പള്ളിയില്‍; കുര്‍ബാനയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.

ഇന്ന് രാവിലെ പത്ത് മണിയോടെ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയിലാണ് സംഭവം.

കേസിലെ പ്രതിയായ എബ്രഹാം വര്‍ഗീസ് പള്ളിയില്‍ കുര്‍ബാന കൈക്കൊള്ളാനെത്തിയത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വൈദിക വേഷത്തില്‍ പള്ളിയിലെത്തി കുര്‍ബാന കൈക്കൊള്ളുകയും ഇത് ഒരു സ്വകാര്യ ചാനല്‍ വീഡിയോ എടുക്കുകയുമായിരുന്നു.

പള്ളിയില്‍ വീഡിയോ ചിത്രീകരണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമായിരിക്കെ, ചാനലുകള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചതിനെ വിശ്വാസികള്‍ എതിര്‍ത്തു.

താന്‍ ഒളിവിലല്ലെന്ന് തെളിയിക്കാനായി മാധ്യമങ്ങളെ, അച്ചനും ബന്ധുക്കളും പള്ളിയിലെത്തിക്കുകയായിരുന്നു. എബ്രഹാം വര്‍ഗീസിന്റെ അടുത്ത ബന്ധുക്കളുടെ കാറിലാണ് ഇവര്‍ എത്തിയത്. ഇവരെ പ്രദേശവാസികള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here