സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; എസ് ഹരീഷ് തീരുമാനം പുനഃപരിശോധിക്കണമെന്ന് വിഎസ്; ഭീഷണിയെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം – Kairalinewsonline.com
Books

സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; എസ് ഹരീഷ് തീരുമാനം പുനഃപരിശോധിക്കണമെന്ന് വിഎസ്; ഭീഷണിയെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം

നോവല്‍ പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണം

തിരുവനന്തപുരം: വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമനജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്‍.

സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനഃപരിശോധിക്കണം. നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക.

അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം തയ്യാറാവണമെന്നും വിഎസ് പറഞ്ഞു

To Top