ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്ക ചിത്രം പേരന്‍പിന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു.

ആദ്യ ടീസറില്‍ മമ്മൂട്ടി മാത്രമായിരുന്നു. എന്നാല്‍ രണ്ടാം ടീസറില്‍ മമ്മൂക്ക കഥാപാത്രമായ അമുദന്റെ മകളെയാണ് പരിചയപ്പെടുത്തുന്നത്. പ്രകൃതിക്ക് അവസാനമില്ല എന്ന ശീര്‍ഷകത്തോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പേരന്‍പ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പും പുറത്തിറങ്ങുന്നുണ്ട്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. അഞ്ജലി, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.