ആ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; യുഎഇ ജനങ്ങള്‍ക്കൊരു മുന്നറിയിപ്പ്

യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് റഗുലേറ്ററി അതോറിറ്റി.

കോടതിയില്‍ അവശേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം എന്ന പേരില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് ടെലി കമ്യൂണിക്കേഷന്‍സ് അതോറിറ്റിയുടെ നിര്‍ദ്ദേശം.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈലിലെ മുഴുവന്‍ വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

പരിചയമില്ലാത്തവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News