മഴയ്ക്ക് ശമനം; കോട്ടയം ജില്ലയിലെ 72 ക്യാമ്പുകള്‍ പിരിച്ചുവിട്ടു; 22372 പേര്‍ വീടുകളിലേക്ക് മടങ്ങി

കോട്ടയം: മഴ കുറഞ്ഞതോടെ കോട്ടയം ജില്ലയില്‍ 72 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. ഇതോടെ 6039 കുടുംബങ്ങളിലായി 22372 പേര്‍ വീടുകളിലേയ്ക്ക് തിരിച്ചുപോയി.

മഴക്ക് ശമനമുണ്ടായതോടെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 72 ക്യാമ്പുകള്‍ പിരിച്ചു വിട്ടു. അന്തേവാസികള്‍ ഒന്നോന്നായി ക്യാമ്പ് വിടാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് നാലു താലൂക്കുകളിലായി പ്രവര്‍ത്തിച്ചിരുന്ന 72 ക്യാമ്പുകള്‍ പിരിച്ചുവിട്ടത്.

6039 കുടുംബങ്ങളിലായി 22372 പേര്‍ വീടുകളിലേയ്ക്ക് മടങ്ങി. ഇപ്പോള്‍ 110 ക്യാമ്പുകളാണ് ജില്ലയിലുള്ളത്. കോട്ടയത്ത് 52, വൈക്കം 24, ചങ്ങനാശ്ശേരി 33, മീനച്ചില്‍ 1 എന്നിങ്ങനെയാണ്. ഈ ക്യാമ്പുകളില്‍ 4622 കുടുംബങ്ങളില്‍ 17034 പേരാണ് ഇപ്പോഴുള്ളത്.
അതേസമയം, മഴക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ കണക്കാക്കപ്പെട്ടത് 34.43 കോടി രൂപയുടെ നഷ്ടമാണ്. 238 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 55 ലക്ഷം രൂപയുടെയും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് ഏഴു ലക്ഷം രൂപയുടെ നഷ്ടവുമാണ് കണക്കാക്കിയിട്ടുള്ളത്്. 3044.19 ഹെക്ടറില്‍ 25.27 കോടിയുടെ വിളനാശം സംഭവിച്ചു.

പൊതുമാരാമത്ത് വകുപ്പിന് അഞ്ചു കോടി രൂപയും കെഎസ്ഇബിയ്ക്ക് 86 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. 15.34 ലക്ഷം രൂപയുടെ നഷ്ടമാണ് വാട്ടര്‍ അഥോറിറ്റിയ്ക്ക് ജലസേചന വകുപ്പിനുമുണ്ടായത്. മൃഗസംരക്ഷണ വകുപ്പിന് 1കോടി 20 ലക്ഷം രൂപയുടേയും ഫിഷറീസ് അഞ്ചുലക്ഷം രൂപയുടെയും നഷ്ടമാണ് സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News