നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട്  സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .

ആക്രമണത്തിന് ഇരയായ നടിയാണ്  ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് . വനിതാ ജഡ്ജി വേണമെന്ന  ആവശ്യം എറണാകുളം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .

തൃശൂർ സെഷൻസ് കോടതി പരിധിയിലുള്ള ഉചിതമായ വനിതാ ജഡ്ജി  വേണമെന്നാണ് ഹർജിയിലെ ആവശ്യം . സ്വകാര്യത മൗലികാവകാശമാക്കി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .