നടിയെ ആക്രമിച്ച കേസ്; ‘താൻ നിരപരാധി; പൊലീസിന്‍റേത് പക്ഷപാതപരമായ നിലപാട്’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് – Kairalinewsonline.com
Kerala

നടിയെ ആക്രമിച്ച കേസ്; ‘താൻ നിരപരാധി; പൊലീസിന്‍റേത് പക്ഷപാതപരമായ നിലപാട്’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ദിലീപ്

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ നിരപരാധിയാണെന്നും പോലീസ് പക്ഷപാതപരമായാണ് കേസ് അന്വേഷിക്കുന്നതെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി

എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലന്നാണ് സർക്കാർ നിലപാട് . ഇക്കാര്യം സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിചാരണ അട്ടിമറിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കീഴ്ക്കോടതിയിൽ ദിലീപ്തുടർച്ചയായി ഹർജികൾ നൽകുകയാണ്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലന്നും
പ്രോസിക്യൂഷൻ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് നടക്കുക.

To Top