തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ കുടുംബത്തിന് വീട്; കോടിയേരി ഇന്ന‌് തറക്കല്ലിടും – Kairalinewsonline.com
Kerala

തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ കുടുംബത്തിന് വീട്; കോടിയേരി ഇന്ന‌് തറക്കല്ലിടും

എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികൾ സമാഹരിച്ച തുകയും മറ്റ‌് സംഭാവനകളുംകൊണ്ടാണ‌് വീട് നിർമാണം

വട്ടവട: എറണാകുളം മഹാരാജാസ് കോളേജിൽ എ ഡിപിഐ‐ ക്യാമ്പസ് ഫ്രണ്ട് മത തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തിന‌് നിർമിക്കുന്ന വീടിന‌് തിങ്കളാഴ‌്ച പകൽ 11 ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിടും.

കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക‌് വാങ്ങിയ 10 സെന്റ്‌ സ്ഥലത്താണ്‌ വീട്‌ നിർമിക്കുന്നത്‌. എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികൾ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ‌് സംഭാവനകളുംകൊണ്ടാണ‌് വീട് നിർമാണം. മന്ത്രി എം എം മണിയും മറ്റുനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

To Top