കോ‍ഴിക്കോട് ഷിഗല്ല ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു – Kairalinewsonline.com
Kerala

കോ‍ഴിക്കോട് ഷിഗല്ല ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു

സിയാനിന്‍റെ ഇരട്ട സഹോദരനും ചികിത്സയിലാണ്

കോഴിക്കോട് പുതുപ്പാടിയിൽ ഷിഗല്ലേ വൈറസ് ബാധിച്ചു അത്യാസന്ന നിലയിൽ ആയിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. അടിവാരം തേക്കിൽ ഹർഷാദിന്റെ മകൻ സിയാൻ ആണ് മരിച്ചത്.

സിയാന്റെ ഇരട്ട സഹോദരൻ സയാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. വയറിളക്കം ബാധിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

മലം ഭക്ഷണതിലോ വെള്ളത്തിലോ കലർന്നാണ് ഷിഗല്ലേ എൻസഫലോപ്പത്തി വൈറസ് പകരുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ പ്രദേശത്തു ഉള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകൾ ക്ളോറിനേഷൻ നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

To Top