വാളയാര്‍:വാളയാറില്‍ ലോറി സമരത്തിനിടെയുണ്ടായ കല്ലേറില്‍ ഒരാള്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക്ക്‌ ഭാഷയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറിക്ക് നേരെ,  കല്ലെറിയുകയായിരുന്നു.

ചരക്കുലോറി സമരം നാലാം ദിവസവും തുടരവേ സംസ്ഥാനത്ത‌് ചരക്കുനീക്കം സ‌്തംഭനാവസ്ഥയിലാണ്.

പ്രശ‌്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ മന്ത്രിതലത്തിൽ നടപടിയെടുക്കാത്തതാണ‌് സമരം നീളാൻ കാരണം. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ലോറി ഉടമകളുടെ സംഘടനയുമായി സെക്രട്ടറിതല ചർച്ചയുണ്ടായെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.