അനൂപ് മേനോനൊപ്പം അഭിനയിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം.

അനൂപ് മേനോന്‍ നായകനായി ഒരുങ്ങുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പുതിയ അഭിനേതാക്കള്‍ക്ക് അവസരം ഒരുക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള കോണ്ടസ്റ്റ് വെഹിക്കിളില്‍ വെച്ച് എടുക്കുന്ന സെല്‍ഫിക്കൊപ്പം, മറയത്തൊളി കണ്ണാല്‍ എന്ന ഗാനത്തിന്റെ ഡബ്‌സ്മാഷ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് അയക്കുകയാണ് വേണ്ടത്.

തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന പുതിയ സിനിമയില്‍ അവസരം ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

എന്റെ മെഴുതിരി അത്താഴങ്ങള്‍ ‘ക്യാപംസ് റോഡ് ഷോ ഗ്രാന്‍ഡ് ലോഞ്ച്’ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി സെന്റ് തെരേസാസ് കോളേജില്‍ നടക്കും. താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

സൂരജ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിയ ആണ് നായിക. ഹന്ന റെജി, ബൈജു, അലെന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, ടിനി ടോം, അനില്‍ മുരളി, രാഹുല്‍ മാധവ് എന്നിവരും ചിത്രത്തിലുണ്ട്. ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നീ സംവിധായകര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇതിനകം ട്രെന്‍ഡായി മാറിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനും വരികള്‍ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദും ആണ്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലായ് 27നു ചിത്രം പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News