റാഫേല്‍ ഇടപാട് സഭയ്ക്ക് പുറത്തും അകത്തും ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; പ്രതിരോധമന്ത്രി ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമെന്ന് ആന്റണി

ദില്ലി: വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ സഭയ്ക്ക് പുറത്തും അകത്തും ഉന്നയിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം.

റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമെന്ന് എ.കെ ആന്റണി ആരോപിച്ചു.

വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ മുന്‍ നിര്‍ത്തി 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഇതിനായി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമാണെന്നും എ.കെ. ആന്റണി ആരോപിച്ചു.

2008ലെ രഹസ്യധാരണ വ്യവസ്ഥ റഫാലിന് ബാധകമല്ല. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങിക്കാന്‍ തീരുമാനിച്ചത് 2012ലാണ്.

വിമാനത്തിന്റെ വില 526 കോടിയില്‍ നിന്ന് 1,690 കോടി രൂപയായി ഉയര്‍ത്തിയതില്‍ പ്രധാനമന്ത്രിയ്ക്കും പങ്കുണ്ടെന്ന് ആനന്ദ് ശര്‍മ ആരോപിച്ചു.

അതേസമയം, കേരളവും കര്‍ണാടകയും കാലവര്‍ഷ കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടതോടെ ലോക്‌സഭ ബുധനാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. അഞ്ച് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ അധിക സാമ്പത്തിക സഹായവും ദുരന്ത നിവാരണ സേനയുടെ ആവശ്യവും കേരളത്തിലെ എംപിമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News