മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ ആക്രമണം; കത്തി വീശിയത് കണക്ക്തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് – Kairalinewsonline.com
Crime

മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ ആക്രമണം; കത്തി വീശിയത് കണക്ക്തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ്

ആനന്ദ് എന്ന വിദ്യാര്‍ഥിയെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ ആക്രമണം.

ആനന്ദ് എന്ന വിദ്യാര്‍ഥിയെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

അരൂക്കുറ്റി വടുതലയിലെ കല്യാണ വീട്ടില്‍ വച്ചാണ് സംഭവം. കുറച്ച് കണക്ക്തീര്‍ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. ശേഷം അക്രമികള്‍ കത്തി വീശുകയായിരുന്നു. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.

പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിവരാണ് മര്‍ദ്ദിച്ചതെന്ന് എസ്എഫ്‌ഐ എറണാകുളം ഏരിയ സെക്രട്ടറി ആര്‍ഷോ പറഞ്ഞു.

മഹാരാജാസിലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകനായ ഇഷാക്കിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.

To Top