വെള്ളപ്പൊക്കബാധിത പ്രദേശത്ത് റിപ്പോര്‍ട്ടിംഗ് പോയ മാധ്യമസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി

കോട്ടയം: വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു.

കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ വച്ചാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി.

മുണ്ടാറിലേക്കുള്ള എഴുമാംകായലിലാണ് വള്ളം മറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here