ലില്ലിയുടെ മരണം: കുമ്പസാര രഹസ്യം വൈദികന്‍ മറ്റൊരു സ്ത്രീയോട് പറഞ്ഞതോടെ; സഭയെ കുരുക്കിലാക്കി വെളിപ്പെടുത്തലുമായി സഹോദരി – Kairalinewsonline.com
DontMiss

ലില്ലിയുടെ മരണം: കുമ്പസാര രഹസ്യം വൈദികന്‍ മറ്റൊരു സ്ത്രീയോട് പറഞ്ഞതോടെ; സഭയെ കുരുക്കിലാക്കി വെളിപ്പെടുത്തലുമായി സഹോദരി

ലില്ലിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയായിരുന്നു:

പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനി ലില്ലിയുടെ മരണം സംബന്ധിച്ച് വെളിപ്പെടുത്തലുമായി സഹോദരി ലിസമ്മ രംഗത്ത്.

കുമ്പസാര രഹസ്യം പുറത്ത് വന്നതോടെയാണ് ലില്ലി ആത്മഹത്യ ചെയ്തതെന്ന് സഹോദരി വെളിപ്പെടുത്തി. ആത്മഹത്യ കുറിപ്പില്‍ ലില്ലി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ലിസമ്മ പറഞ്ഞു.

2015 ഒക്‌ടോബറിലാണ് ലില്ലി ജീവനൊടുക്കിയത്.

കുമ്പസാരരഹസ്യം അയിരൂര്‍ സെന്റ് ജോണ്‍സ് പള്ളിയിലെ വൈദികന്‍, നാട്ടിലെ മറ്റൊരു സ്ത്രീയോട് പറയുകയും ഇവര്‍ ഇക്കാര്യം നാട്ടില്‍ പരസ്യമാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ അപമാനത്താലാണ് ലില്ലി ആത്മഹത്യ ചെയ്തതെന്ന് ലിസമ്മ പഞ്ഞു.

ലില്ലിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയായിരുന്നു:

”എന്റെ മരണത്തിന് കാരണം അച്ചനും കുമ്പസാരരഹസ്യം പുറത്തുവിട്ട സ്ത്രീയുമാണ്. അവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്നതിന് ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.”

To Top