കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷമെന്നു പുതിയ കണക്ക്.

മൊത്തം ജനസംഖ്യയുടെ 69ശതമാനം പ്രവാസികളെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

4,588,148 രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ സ്വദേശികളുടെ എണ്ണം 1,385,960 വരും. 3,202,188 വിദേശികളാണ്. ജൂണ്‍ മാസം വരെയുള്ള കണക്കെടുപ്പിലാണ് ഈ സ്ഥിതി വിവര കണക്കുള്ളത്.

രാജ്യത്തു ആറു ലക്ഷത്തിലധികം ഗാര്‍ഹിക തൊഴിലാളികളുണ്ടെന്നാണ് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കിലുള്ളത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളായ സൗദിയില്‍ 63ശതമാനവും ഒമാനില്‍ 56ശതമാനവും ബഹ്‌റൈനില്‍ 47 ഉം യുഎഇയില്‍ 19ഉം, ഖത്തറില്‍ 21ഉം ശതമാനവുമാണ് സ്വദേശികളുടെ ശരാശരി ജനസംഖ്യ എന്നും കണക്കുകളില്‍ പറയുന്നു.

48 ശതമാനമാണ് മൊത്തം ജിസിസി രാജ്യങ്ങളിലെ വിദേശ പൗരന്മാരുടെ എണ്ണമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.