കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

മഴക്കെടുതിമൂലം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടിയാണ്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൂടിയാണ് അവധി പ്രഖ്യാപിച്ചത്.