കേരള കോണ്‍ഗ്രസ് ബി – സ്കറിയ തോമസ്‌ വിഭാഗങ്ങളുടെ ലയനം ഇന്ന്

കേരള കോണ്‍ഗ്രസ് ബി – സ്കറിയ തോമസ്‌ വിഭാഗങ്ങള്‍ തമ്മില്‍ ലയിക്കുന്നതിന് മുന്നോടിയായി ഇരുവരും ഇന്ന് സംയുക്തവാര്‍ത്താസമ്മേളനം നടത്തും . തിരുവനന്തപുരത്ത് രാവിലെ പത്ത് മണിക്കാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത് .

ഇന്നലെ കൊല്ലത്ത് ചേര്‍ന്ന ആലോചനയോഗത്തില്‍ ഇരുവരും ലയിക്കുന്നതിന്‍റെ സാധ്യതകള്‍ ആരാഞ്ഞിരുന്നു. എല്‍ ഡി എഫ് ഘടകകക്ഷിയായ സ്കറിയാ തോമസ് വിഭാഗത്തിലേക്ക് ബാലകൃഷ്ണപിളള വിഭാഗം ലയിക്കുന്നതോടെ ഏകീകൃക കേരളാ കോണ്‍ഗ്രസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി മാറുമെന്നാണ് സൂചന.

എല്‍ഡിഎഫ് വിപുലമാക്കുന്നതിന്‍റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് സിപിഎം കടക്കാനിരിക്കെയാണ് ലയന നീക്കമെന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here