മരിച്ചു കിടക്കുന്ന  അച്ഛനൊപ്പം നിന്നു സെല്‍ഫിയെടുത്ത്  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സെര്‍ബിയന്‍ മോഡലിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സെർബിയൻ മോഡൽ ജെലിക ജുബിക്കാണ് അച്ഛന്‍റ മൃതദേഹത്തിന്  ഒപ്പം നിന്ന് സെല്‍ഫിയെടുത്തത്.

‘ഡാഡി റെസ്റ്റ് ഇന്‍ പീസ്’ എന്ന വാചകം സഹിതമായിരുന്നു പോസ്റ്റ്.  പിതാവ് മരിച്ച ഉടനെയാണ് ജെലിക സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ജെലികയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധിപ്പേരാണ്  ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പ്രത്യേക്ഷപ്പെട്ടത്.വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും  ഒ‍ഴിവാക്കിയിരിക്കുകയാണ് മോഡൽ.