പ്രതിഷേധം കത്തി; ഒടുവില്‍ തീരുമാനം പിന്‍വലിച്ച് എയർ ഇന്ത്യ

ഗൾഫിൽ നിന്നു നാട്ടിലേക്കുള്ള സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസികളടക്കമുള്ളവർ ഇക്കാര്യത്തിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വരെയാണ് വർധിപ്പിച്ചിരുന്നത്.

പ്രവാസികളായ പാവപ്പെട്ട രോഗികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയതീരുമാനമെന്നും അത് പിൻവലിക്കണമെന്നുംപരക്കെആവശ്യമുയർന്നിരുന്നു. തുടർന്നാണ് സർക്കുലർ റദ്ദാക്കിയതായി എയർഇന്ത്യ അറിയിച്ചത്.

പുതിയ സർക്കുലർ റദ്ദാക്കിയതോടെ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്, ദുബായിൽ നിന്നും കൊച്ചിയിലേക്ക് പഴയ നിരക്കായ തൊണ്ണൂറ്റിഅയ്യായിരം രൂപ നൽകിയാൽ മതിയാകും. ബെംഗളൂരു, ഹൈദരാബാദ് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും സ്‌ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് കൂട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News