മികവുറ്റ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൈരളി പീപ്പിള്‍ ടിവി; ഇന്നോ ടെക് അവാര്‍ഡ് വിതരണം നാളെ ഹൈദരാബാദ് രവീന്ദ്ര ഭാരതിയില്‍ – Kairalinewsonline.com
DontMiss

മികവുറ്റ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൈരളി പീപ്പിള്‍ ടിവി; ഇന്നോ ടെക് അവാര്‍ഡ് വിതരണം നാളെ ഹൈദരാബാദ് രവീന്ദ്ര ഭാരതിയില്‍

അവാര്‍ഡ് വിതരണം തെലങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡി ഉദ്ഘാടനം ചെയ്യും.

യുവ സംരംഭകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ഇന്നോ ടെക് അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും.

ഹൈദരാബാദ് രവീന്ദ്ര ഭാരതിയില്‍ നടക്കുന്ന അവാര്‍ഡ് വിതരണം തെലങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡി ഉദ്ഘാടനം ചെയ്യും.

തെലങ്കാന ഐടി മന്ത്രി കെടി രാമറാവു മുഖ്യാതിഥിയായിരിക്കും. പദ്മശ്രീ ഭരത് മമ്മൂട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സിഎംഡി എന്‍ ബൈജേന്ദ്രകുമാര്‍ ഐഎഎസിനെ ആദരിക്കും.

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്, കൈരളി ടിവി ഡയറക്ടര്‍ എ വിജയരാഘവന്‍, ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തെലങ്കാന ഭാഷാ സാംസ്‌കാരിക വകുപ്പ്, കോണ്‍ഫെഡറേഷന്‍ ഓഫ് തെലങ്കാന റീജിയണ്‍ മലയാളി അസോസിയേഷന്‍സ് എന്നിവയുടെ സംയുകാതാഭിമുഖ്യത്തിലാണ് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്നോ ടെക് അവാര്‍ഡുകള്‍ കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയത്.

To Top