എറണാകുളം തത്തപ്പള്ളിയില്‍ വീട്ടു തടങ്കലിലാക്കിയ കുട്ടികളെ മാറ്റിപ്പാർപ്പിക്കാന്‍ ജില്ലാ കളക്ടർ CWC യ്ക്ക് നിർദേശം നൽകി.

കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിഷേധിച്ചതായും ഇവർ സുരക്ഷിതരല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടറുടെ നിർദേശം.

തഹസില്‍ദാര്‍ എത്തി സംസാരിച്ചെങ്കിലും കുട്ടികളെ മോചിപ്പിക്കാന്‍ ഗൃഹനാഥന്‍ അബ്ദുള്‍ ലത്തീഫ് തയ്യാറായിരുന്നില്ല.

വിശ്വാസത്തിന്റെ പേരിലാണ് ക‍ഴിഞ്ഞ 10 വര്‍ഷമായി തന്‍റെ കുട്ടികളെ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ലത്തീഫ് തടഞ്ഞുവെച്ചിരിക്കുന്നത്.

ലത്തീഫിനും ഭാര്യയ്ക്കുമെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു.