നടൻ മോഹൻലാലിന് പിന്തുണയുമായി സിനിമാ മേഖലയിലെ സംഘടനകൾ രംഗത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് ഇവർ ആരോപിച്ചു.

ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണൻ, എം.സി ബോബി, സിയാദ് കോക്കർ, എം.രഞ്ജിത്, വി.സി ജോർജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

മോഹൻലാലിനെ ഇതുവരെ പ്രസ്തുത ചടങ്ങിലെക്ക് സർക്കാർ ക്ഷണിച്ചിട്ടില്ല. എന്നിരിക്കെയാണ് ഇതിനെതിരെ കുറച്ചുപേർ വ്യക്തമായ അജണ്ടയുമായി രംഗത്തെത്തിയത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ് മോഹൻലാൽ. അദ്ദേഹത്തെ ഒറ്റപ്പെടുത്തി തമസ്കരിക്കാനുള്ള ഏത് ശ്രമത്തിനെതിരെയും സിനിമാ മേഖല ഒന്നടങ്കം മുന്നിട്ടിറങ്ങുമെന്നും കത്തിൽ ഇവർ വ്യക്തമാക്കുന്നു.