പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്.

എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സര്‍ഗ്ഗാത്മകബൗദ്ധികമണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനാത്മകമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് സുനില്‍ പി. ഇളയിടത്തിനെ പുരസ്‌കാരജേതാവായി തിരഞ്ഞെടുത്തതെന്ന് ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികുമാര്‍ അറിയിച്ചു.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 4ന് തൃശൂരില്‍വെച്ച് നടക്കുന്ന രവീന്ദ്രന്‍ അനുസ്മരണച്ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. നിവേദിത മേനോന്‍ സുനില്‍ ഇളയിടത്തിന് അവാര്‍ഡ് സമ്മാനിക്കും.

ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌കാരം.

സക്കറിയ, എന്‍.എസ്. മാധവന്‍, വൈശാഖന്‍ തുടങ്ങിയ പ്രമുഖര്‍ അനുസ്മരണച്ചടങ്ങിലും അവാര്‍ഡ് ദാനച്ചടങ്ങിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here