ചരക്കുലോറി സമരം; ഒത്തുതീര്‍ക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി – Kairalinewsonline.com
Latest

ചരക്കുലോറി സമരം; ഒത്തുതീര്‍ക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി

സമരം തുടര്‍ന്നാല്‍ എല്ലാ സാധനങ്ങളുടെയും വില ഉയരും

ചരക്കുലോറിക്കാര്‍ ദേശവ്യാപകമായി ആരംഭിച്ച സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മിക്കവാറും അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍ എല്ലാ സാധനങ്ങളുടെയും വില ഉയരും. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരുന്ന നാളുകളില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കും.

ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

To Top