കുവൈറ്റ്: സർക്കാർ പൊതു മേഖല സ്ഥാപങ്ങളിൽ നിന്നും പിരിഞ്ഞുപോകുകയോ പ്രായ പരിധി കഴിഞ്ഞോ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായോ പിരിച്ചു വിടലിനു വിധേയമാകുകയോ ചെയ്യുന്ന പ്രവാസികൾ രാജ്യം വിടേണ്ടി വരുമെന്ന് റിപ്പോർട്ട്.

സർവ്വീസിൽ നിന്നും ഒഴിവായാൽ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിട്ടു പോകുന്നു എന്ന് കാണിക്കുന്ന എക്സിറ് രേഖൾ സമർപ്പിച്ചാൽ മാത്രമേ ജീവനക്കാരന് ആനുകൂല്യങ്ങൾ നൽകൂ എന്നതാണ്
തീരുമാനമെന്ന് പ്രാദേശിക പത്രം അൽ ജെറീദ റിപ്പോർട്ട് ചെയ്തു.

ഇത് ഫലത്തിൽ പിരിച്ചു വിടപ്പെടുന്ന ജീവനക്കാരാണ് കുവൈറ്റിൽ തന്നെ മറ്റൊരു ജോലി തേടുന്നതിന് തടസ്സമാകുകയും നിർബന്ധിതമായി രാജ്യം വിടേണ്ടതായും വരും. വിസ നമ്പർ 17 ഗാറ്റഗറിയിൽ ഉള്ള ജീവനക്കാർക്കാണ് ഈ തീരുമാനം ബാധകമാകുക.

സ്വദേശി വൽക്കരണ നടപടികൾക്ക് വേഗത കൂടിയതിന്റെ ഭാഗമായി നിരവധി പ്രഫഷനലുകൾ ഉൾപ്പെടെയുളളവർക്ക് സർക്കാർ-പൊതു മേഖല സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തരമാളുകൾക്ക് വിസ മാറ്റി സ്വകാര്യ കമ്പനികളിൽ ജോലി തേടുന്നതിന് പ്രയാസമുണ്ടായിരുന്നില്ല.

പുതിയ തീരുമാനത്തോടുകൂടി പ്രവാസികളായ ജീവനക്കാർ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകേണ്ടതായി വരുമെന്നത് ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.