പതിനെന്നാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളക്ക് സമാപനം

പതിനെന്നാമത് അന്താരാഷ്ട്ര ഹ്രസ്വ ഡോക്യുമെന്‍ററി മേളക്ക് സമാപനം കുറിച്ചു. അഞ്ച് ദിവസം നീണ്ട മേള കാ‍ഴ്ച്ചാനുഭവങ്ങളുടെ പുതുമ നല്‍കിയാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. സംഘപരിവാറിനെതിരെയുള്ള ആശയപ്രചാരണവേദി കൂടിയായിരുന്നു പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള.

206 ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന കാഴ്ച്ചാനുഭവങ്ങള്‍ നല്‍കിയാണ്‍ അഞ്ച് ദിവസം നീണ്ട ലഘുസിനിമകളെക്കുറിച്ചുള്ള മേളക്ക് തിരശീല വീണത് . 33 രാജ്യങ്ങളില്‍ നിന്നുള്ള അഭ്രക്കാഴ്ചകള്‍ക്കാണ് തിരശ്ശീല വിട്ട് പുറത്തേക്കെത്തുമ്പോള്‍ കാണികള്‍ ആര്‍ത്തിരമ്പി സ്വീകരിച്ചു.

ഇറാനിയന്‍ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കിയ പേര്‍ഷ്യന്‍ ടെയില്‍സ്, ഫോക്കസ് വിഭാഗത്തിലെ ചിത്രങ്ങള്‍, ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററികള്‍, ലതാമണി, ഇന്ദിരാസെന്‍, റഈദ് അന്റോണി തുടങ്ങിയവരുടെ ചിത്രങ്ങള്‍ മേളയില്‍ സജീവസാന്നിദ്ധ്യമായി.

എതിരഭിപ്രായങ്ങളെ കൊലപ്പെടുത്തുന്ന സംഘപരിവാറിനെതിരെയുള്ള ആശയപ്രചാരണവേദി കൂടിയായിരുന്നു പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള. മതനിരപേക്ഷത നിലനിര്‍ത്തണമെന്ന ആഹ്വാനമായിരുന്നു മേളയോട് അനുബന്ധിച്ചുള്ള ചര്‍ച്ചകളും മുഖാമുഖങ്ങളും.

അഭിനവ ഭട്ടാചാര്യ സംവിധാനം ചെയ്ത ജമ്നാപ്യാര്‍ ,സനു കുമ്മില്‍ സംവീധാനം ചെയ്ത ചായക്കടക്കാരന്‍റെ മന്‍ കീ ബാത്ത്, ഹേമന്ദ് ഗാബയുടെ എഞ്ചീനിയര്‍ ഡ്രീം, അപ്പ് ഡൗണ്‍ ആന്‍റ് സൈഡ് വെയ്സ് എന്നീ ചിത്രങ്ങള്‍ക്ക് വിവിധ അവാര്‍ഡുകള്‍ ലഭിച്ചു.

വിജയികള്‍ക്ക് സ്പീക്കര്‍ പി ശീരാമകൃഷ്ണന്‍, അവാര്‍ഡുകള്‍ വിതരണം ചെയ്തു.മന്ത്രി എകെ ബാലന്‍ സമാപന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. മേയര്‍ വികെ പ്രശാന്ത്, ബിനാപോള്‍ , മഹേഷ് പഞ്ചു എന്നീവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News