കൊല്ലം ബീച്ചില്‍ യുവതിയെ കാണാതായതില്‍ ദുരൂഹത; കുട്ടിയുടെ ബാഗ് ബീച്ചില്‍ എത്തിയതെങ്ങനെ ദുരൂഹത; ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കൊല്ലം: കൊല്ലം ബീച്ചിൽ നിന്നു കാണാതായ യുവതിയെ കുറിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഒരു സൂചനയും ലഭിച്ചില്ല. സ്കൂൾ ബുക്കും ചെരുപ്പും എങനെ ബീച്ചിൽ എത്തിയെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. കൊല്ലം അഞ്ചാലുംമൂട് നീരാവിൽ മുക്കട മുക്കിന് സമീപം ആണികുളത്ത് ചിറയിൽ ഇബ്രാഹിം കുട്ടിയുടെ മകൾ 18 വയസ്സുള്ള ഷബ്നയെയാണ് ഈമാസം 17 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ കാണാതായത് .

കുട്ടിയുടെ ബാഗും മറ്റും കൊല്ലം ബീച്ച് പരിസരത്ത് നിന്ന് ലഭിച്ചു.എന്നാൽ ഷബ്നയുടെ ബാഗ് എങ്ങനെ ബീച്ചിൽ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്. ഷബ്ന കാണാതായ ദിവസം രാവിലെ 11 മണിക്ക് കൊല്ലം ബീച്ചിൽ നടന്നെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങ ൾ പോലീസിന് ലഭിച്ചു പക്ഷെ തിരിച്ചു പോകുന്നത് സിസിടിവിൽ കാണാനായില്ല.

തുടർന്ന് തീര കടലിൽ വർക്കലവരെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.ആൺ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കുട്ടിയെ കുറിച്ച് അന്വേഷണ സംഘത്തിന് പ്രയോജനപെടുന്ന വിവരങ്ങൾ ലഭിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News