ദേശീയ പതാകയോട് അനാദരവ്: ഖത്തറിലെ ഇന്ത്യൻ അംബാസിഡര്‍ക്കെതിരെയുള്ള പരാതിയില്‍ ഹെെക്കോടതി വിശദീകരണം തേടി

ഖത്തറിലെ ഇന്ത്യൻ അംബാസിഡറായ സഗീവ് അറോറ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.

ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് ആലോഷിച്ച അംബാസിഡറുടെ നടപടി ദേശിയ ചിഹ്നങ്ങളോടും ദേശീയ പതാകയോടുമുള്ള അനാദരവ് തടയൽ നിയമത്തിന്റെ ലംഘനമാണന്നു ചൂണ്ടിക്കാട്ടി തളിക്കുളത്തെ മത്സ്യത്തൊഴിലാളിയായ ദാസൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് ഉത്തരവ്.

ആരോപണം ഗുരുതരമെന്ന് കോടതി നിരീക്ഷിച്ചു .പല ചടങ്ങുകളിലും അമ്പാസഡർ ഇത്തരത്തിൽ കേക്കുമുറിക്കുന്നതിന്റെ ചിത്രങ്ങൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു . ലബനിൽ ഇന്ത്യൻ അംബാസിഡർ ആയിരിക്കവേ ആയിരുന്നു വിവാദ കേക്ക് മുറിക്കൽ ചടങ്ങ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News