സ്വയം തീക്കൊളുത്തി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു

പ്രണയ നെെരാശ്യത്തില്‍ സ്വയം തീ കൊളുത്തി, ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയിൽ തച്ചുപറമ്പൻ ഹുസൈന്റെ മകൻ ഫവാസ് (27) ആണ് മരിച്ചത്. ക‍ഴിഞ്ഞ ദിവസമാണ് സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല്‍ മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍, ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു. തുടര്‍ന്ന് കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

യുവാവിൻറെ ഫോൺ കാൾ ഹിസ്റ്റ‍റി ‍നീക്കം ചെയ്ത നിലയിലാണ്. ഇയാൾ തീകൊളുത്തിയ സ്ഥലത്തു നിന്നും റോസാപ്പൂവ്, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News