വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭയിലെ ഒരു വൈദികന് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാം പ്രതി ഫാദർ ജോബ് മാത്യുവിനാണ് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്.

രാജ്യം വിട്ട് പോകരുത്,പാസ്പോർട്ട് സമർപ്പിക്കണം, ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം എന്നിവയാണ് നിബന്ധനകൾ, ഇരയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഘം ചെയ്തുവെന്നാണ് കേസ് . അറസ്റ്റിലായ ജോബ് മാത്യു ഇപ്പോൾ റിമാന്റിലാണ് . കേസിലെ മറ്റൊരു പ്രതിയായ ഫാദർ ജോൺസൺ വി മാത്യുവിനും കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു .