മഹാരാഷ്ട്രയിലെ മറാത്ത സമുദായക്കാർ ആഹ്വാനം ചെയ്ത ബന്ദിൽ പലയിടത്തും അക്രമം. മും​ബൈ, ന​വി​മും​ബൈ, താ​ണെ, പാ​ൽ​ഘ​ർ, റാ​യ്​​ഗ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് ക്രമസമാധാനം അവതാളത്തിലായിരിക്കുന്നത്.

ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞും, സ്വകാര്യ വാഹങ്ങൾ തടഞ്ഞും സമരക്കാർ പ്രതിഷേധം അറിയിച്ചു. റോഡിൽ ടയറുകൾ കത്തിച്ചും കടകൾ അടപ്പിച്ചും ബി ജെ പി സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും മാറാത്ത ക്രാന്തി മോർച്ച പ്രവർത്തകർ നഗരത്തെ സമരഭൂമിയാക്കി.

മുംബൈ പുണെ എക്സ്പ്രസ്സ് ഹൈവേയും ഗോവയിലേക്കുള്ള ദേശീയ പാതയും കടന്നു പോകുന്ന പൻവേൽ ജംഗ്ഷൻ സമരക്കാരുടെ അധീനത്തിലായതോടെ ഗതാഗതം താറുമാറായി. ട്രെയിൻ സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടിരിക്കയാണ്.

പല സ്വകാര്യ വാഹങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങളിൽ ഷോപ്പുകൾ അടപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു.

സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് നടന്നു വരുന്ന സമരത്തിന് തിരഞ്ഞെടുപ്പ് സംജാതമായ വേളയിൽ അനുകൂലമായ തീരുമാനങ്ങൾ സർക്കാർ കൈകൊള്ളുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് മാറാത്ത സമുദായം