മൂന്നാംമുറയില്‍ ഏര്‍പ്പെടുന്ന പോലീസുകാരോട് സര്‍ക്കാര്‍ ഒരു ദാക്ഷണ്യവും കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരം പൊലീസിനെ ദുഷിപ്പിക്കരുതെന്നും. വിവേചന ബോധത്തോടെയും വിവേകത്തോടെയും അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ വിനിയോഗിക്കണമെന്നും പിണറായി പറഞ്ഞു. പോലീസ് കംപ്ലെയിന്‍റ് അതോറിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാന്‍റെ ഉത്ഘാടനം നിര്‍വിഹിച്ചുകൊണ്ടാണ് മുഖ്യചമന്ത്രി ഇക്കാര്യം ഒാര്‍മ്മിപ്പിച്ചത്

ജനങ്ങളുടെ മുകളില്‍ കുതിരകയറലാവരുത് പോലീസിന്‍റെ  ജോലി എന്ന വ്യക്തമായി സന്ദേശം നല്‍കി കൊണ്ടാണ് മുഖ്യമ്ന്തി് പിണറായി വിജയന്‍ പ്രസംഗിച്ചത്. പോലീസ് കംപ്ലെയിന്‍റ് അതോറിറ്റി സംഘടിപ്പിച്ച പോലീസും മനുഷ്യാവകാശവും എന്ന ദേശീയ സെമിനാന്‍റെ ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് പിണറായി പോലീസ് ജനങ്ങളോട് പുലര്‍ത്തേണ്ട സമീപനത്തെ പറ്റി വിശദീകരിച്ചത്.

പൊലീസ് മനുഷ്യാവകാശം ലംഘിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. കേരളത്തിലും ഇത്തരം പരാതികളുണ്ട്.അമിതാധികാര പ്രവണതയും ലോക്കപ്പ് മർദ്ദനങ്ങളും പാടില്ല.ഏറെ അധികാരം ഉളള ജോലിയാണ് പോലീസിന്‍റത്. അധികാരം പൊലീസിനെ ദുഷിപ്പിക്കരുത് .വിവേചന ബോധത്തോടെ യും വിവേകത്തോ ടെ യും അധികാരം വിനിയോഗിക്കണം

അഴിമതി അമിതാധികാര പ്രയോഗം മൂന്നാം മുറഇവയിൽ ഏർപ്പെടുന്ന പൊലീസുകാരോട് ഒരു ദാക്ഷണ്യവും ഉണ്ടാകില്ല. ദുർബലരുടെ മേൽ പൊലീസ് കുതിര കയറരുത്. മാധ്യമ സെൻസേഷണലിസത്തിന്റെ ഭാഗമായി ചില സംഭവങ്ങൾക്ക് അത് അർഹിക്കുന്നതിനെക്കാൾ പ്രാധാന്യം ലഭിക്കും.

പൊലീസ് ഉദ്യോഗസ്ഥർ അതിൽ വീണു പോകരുത് മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു. മുന്‍ സുപ്രീം കോടതി ജഡ്ജി ഗോപാലഗൗഡ, പോലീസ് കംപ്ലെയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വികെ മോഹനന്‍ , ഡിജിപി ലോക്നാഥ് ബെഹറ എന്നീവര്‍ സംസാരിച്ചു